അട്ടപ്പാടി താഴെ മഞ്ചിക്കണ്ടിയിൽ രണ്ടുപേരെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.താഴെ മഞ്ചിക്കണ്ടി സ്വദേശി മാത്യു പുത്തൻ പുരയ്ക്കലും (65), ചെർപ്പുളശ്ശേരി സ്വദേശി രാജുവുമാണ് മരിച്ചത്. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കടയോട് ചേർന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മോട്ടർ പമ്പുമായി ബന്ധിപ്പിച്ചുള്ള കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റെന്നാണ് പ്രാഥമിക നിഗമനം . ഇന്നലെ രാത്രിയിലുണ്ടായ അത്യാഹിതം പുലർച്ചെയാണ് നാട്ടുകാർ അറിയുന്നത്.ഇരുവരുടെയും മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകും.