വയനാട് തരുവണയില്‍ കരടിയിറങ്ങി. പ്രദേശത്തെ വയലിലൂടെ ഓടിപ്പോകുന്ന കരടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 40 മണിക്കൂറിലേറയായി കരടി ജനവാസ മേഖലയില്‍ തുടരുകയാണ്. കരടിയെ പിടികൂടാനായി പ്രദേശത്ത് വനപാലകരും നാട്ടുകാരും തെരച്ചില്‍ നടത്തുന്നുണ്ട്. ഇതിനിടെ ഒരു പറമ്പിൽ നിന്ന് കരടി വയലിലേക്ക് ചാടിയത് വനപാലകരുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് കരടിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ വിവിധ പ്രദേശങ്ങളിലാണ് കരടിയെ കണ്ടത്.
മാനന്തവാടിയിലെ വള്ളിയൂര്‍ കാവിന് സമീപമാണ് ആദ്യം കരടിയെ കണ്ടത്. പിന്നീട് രാത്രി തോണിച്ചാലില്‍ കണ്ടു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മാനന്തവാടിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ദ്വാരകയില്‍ കരടിയെ കണ്ടു. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വനംവകുപ്പ് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് തരുവണയില്‍ കരടിയെ കണ്ടത്.
വിവിധയിടങ്ങളിലായി കരടിയെ കാണുകയും എന്നാല്‍ ഇതിനെ പിടികൂടാന്‍ കഴിയാതിരിക്കുകയും ചെയ്യവന്നതില ജനങ്ങള്‍ വലിയ ആശങ്കയിലാണ്.