Share this Article
image
മഞ്ചേരി നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി; സസ്‌പെൻഷൻ
വെബ് ടീം
posted on 09-02-2024
1 min read
manjeri-municipality-budget-ruckus-between-opposition-and-ruling-councillors

മലപ്പുറം: മഞ്ചേരി നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുതർക്കവും കയ്യാങ്കളിയും . പദ്ധതികളില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളെ നിരന്തരം അവഗണിക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. യു.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്.

വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ് ബജറ്റ് അവതരണം തുടങ്ങിയപ്പോള്‍ത്തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായെത്തി മുദ്രാവാക്യംവിളിക്കുകയായിരുന്നു. ഇതോടെ ഇരുപക്ഷവും തമ്മിൽ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ആറ് പ്രതിപക്ഷ കൗണ്‍സിലര്‍മാരെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ബജറ്റ് രേഖ കീറിയെറിഞ്ഞ പ്രതിപക്ഷം, ചര്‍ച്ചയില്‍ പങ്കെടുക്കാതെ സഭയ്ക്കുപുറത്ത് പ്രതിഷേധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories