കണ്ണൂർ: തലശ്ശേരി നഗരസഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഒന്നുമുതല്‍ നടക്കാനിരിക്കുന്ന തലശ്ശേരി കാര്‍ണിവല്ലിനെതിരെ പ്രതിഷേധം. കാര്‍ണിവല്ലുമായി ബന്ധപ്പെട്ട് സ്റ്റേജ് പ്രവര്‍ത്തനം നടക്കുമ്പോഴാണ് ഒരു കൂട്ടം ആളുകള്‍ ഇത് തടഞ്ഞത്. ഗതാഗതം തടസപ്പെടുന്നുവെന്നും വ്യാപാര സ്ഥാപാനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഘര്‍ഷ സാധ്യതയിലേക്ക് നീങ്ങിയപ്പോള്‍ സ്പീക്കര്‍ എഎന്‍ ഷംസീർ നേരിട്ട് സ്ഥലത്തെത്തുകയായിരുന്നു. പ്രതിഷേധക്കാരോട് ഷംസീര്‍ കാര്യങ്ങള്‍ സംസാരിച്ച് ബോധ്യപ്പെടുത്തി മടങ്ങി.
തുടര്‍ന്നും ആളുകള്‍ സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.