Share this Article
മോദിക്കും പത്മജക്കുമൊപ്പം കെ കരുണാകരന്‍, ബിജെപിയുടെ ഫ്‌ളെക്‌സ് ബോര്‍ഡ് കീറിക്കളഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
വെബ് ടീം
posted on 08-03-2024
1 min read
/k-karunakaran-along-with-modi-and-padmaja-congress-workers-tear-down-bjps-flex-board-in-nilambur

മലപ്പുറം: പത്മജ വേണുഗോപാല്‍ ബിജെപി അംഗ്വതം സ്വീകരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പം ലീഡര്‍ കെ കരുണാകരന്റെയും ചിത്രവുമായി ഫ്‌ളെക്‌സ് സ്ഥാപിച്ച് ബിജെപി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വിഷയം ചര്‍ച്ചയായതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളെക്‌സ് കീറിക്കളഞ്ഞു.പത്മജ ഗോപാലിന് സ്വാഗതം ആശംസിച്ചു ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി നിലമ്പൂര്‍ ടൗണിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജ വേണുഗോപാലിനുമൊപ്പം കോണ്‍ഗ്രസ് നേതാവായ കെ കരുണാകരന്റെ കൂടി ചിത്രം ഇടംപിടിച്ചതോടെ ഫ്‌ളെക്‌സ് വളരെ വേഗം ചര്‍ച്ചയായി. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിക്കുകയായിരുന്നു.

ഫ്ലെക്സ് ബോർഡിന്റെ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories