Share this Article
Union Budget
ആര്‍ഡിഒ ഉത്തരവിന് സ്‌റ്റേയില്ല; ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിക്കും; മരണസര്‍ട്ടിഫിക്കറ്റ് എവിടെ?; കാണാതായാല്‍ അന്വേഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമെന്ന് കോടതി
വെബ് ടീം
posted on 15-01-2025
1 min read
gopan swami

കൊച്ചി: നെയ്യാറ്റിൻകര ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി. ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും

ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ സുലോചന അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇത് അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരും. അതുകേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതില്‍ ഇടപെടാന്‍ കോടതിയ്ക്ക് ആകില്ല. പൊതുസമൂഹത്തില്‍ നിന്ന് ഒരാളെ കാണാതായാല്‍ അയാള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അതാണ് അവര്‍ ചെയ്യുന്നതെന്നും അത് സ്വാഭാവികനടപടി ക്രമങ്ങളാണെന്നും കോടതി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories