നെടുമങ്ങാട് കെഎസ്ആര്ടിസിയിൽ ഡീസൽ എത്തിക്കുന്നതിൽ വൻ ക്രമക്കേട്. 1000 ലിറ്ററിൻ്റെ കുറവുണ്ടായതായി കണ്ടെത്തി.ക്രമക്കെടിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു വ്യക്തമാക്കി
കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്ടിസി ബസ്സിനു മൈലേജ് കിട്ടുന്നില്ല എന്ന പരാതി ശക്തമായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കറിൽ എത്തിച്ച ഡീസലിൽ ക്രമക്കേട് കണ്ടെത്തിയത്. 15000 ലിറ്റർ ഡീസൽ കൊണ്ടുവന്നതായാണ് ബില്ലിലെ കണക്ക്. എന്നാൽ ഡീസൽ അളന്ന് തിട്ടപ്പെടുത്തിയപ്പോഴാണ് 1000 ലിറ്റർ ഡീസലിൻ്റെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. ഇതുവഴി 96000 രൂപയുടെ നഷ്ട്ടമാണ് കെഎസ്ആര്ടിസിക്ക് ഉണ്ടായത്. ക്രമക്കേട് കാണിച്ച ഏജൻസിക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു.സംഭവത്തിൽ ഐഓസിക്ക് പരാതി നൽകുമെന്നും ഡീസൽ എത്തിച്ച ഏജൻസിയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
നെടുമങ്ങാട്ടെ എം എസ് ഫ്യൂവൽസാണ് കരാറെടുത്ത് ഇന്ത്യൻ ഓയിൽ ഡീസൽ ടാങ്കറിൽ എത്തിച്ചത്.നിരന്തരമായി മൈലേജ് ഇല്ല എന്ന പരാതി ഉയർന്നതിനെ തുടർന്ന് ഡ്രൈവർമാർക്കുംമെക്കാനിക്കിനും ബോധവൽക്കരണ ക്ലാസ്സുകൾ അടക്കം സംഘടിപ്പിച്ചിരുന്നു. ക്രമക്കേട് കണ്ടെത്തിയതോടെ കുറവ് വന്ന 1000 ലിറ്റർ ഡീസൽ വീണ്ടും എത്തിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മൈലേജിലുള്ള കുറവ് ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും ഇത് ഡ്രൈവറുടെ മെക്കാനിക്കിൻ്റെയും പിടിപ്പ്കേദഡാണെന്നും പറഞ്ഞ് തങ്ങളുടെ മേൽ പഴി ചാരുകയായിരുന്നെന്നും മാസങ്ങളായി വൻ അഴിമതിയാണ് നടന്നതെന്നും കെഎസ്ആര്ടിസി ജീവനക്കാർ പറയുന്നു