Share this Article
image
മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തത് അണുബാധമൂലം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
വെബ് ടീം
posted on 14-02-2024
1 min read
tiger-captured-from-kotiyur-died-due-to-infection

കണ്ണൂര്‍ കൊട്ടിയൂരില്‍ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തത് അണുബാധമൂലം. കരളിലും കുടലിലും അണുബാധയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുടുങ്ങിയപ്പോള്‍ ഉണ്ടായ സമ്മര്‍ദവും മരണകാരണമായി. തൃശൂർ മൃഗശാലയിലേക്ക് കൊണ്ടു പോകും വഴിയാണ് കടുവ ചത്തത്. 

വലതു ഭാഗത്തെ പല്ലു പോയതിനാൽ കാട്ടിൽ വിടാൻ കഴിയില്ലാത്തതു കൊണ്ടാണ് കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റാൻ വനം വകുപ്പ് തീരുമാനിച്ചത്. കൊട്ടിയൂരിൽ നിന്ന്  ഇന്നലെ രാത്രി 9 മണിയോടെ തൃശൂരിലേക്ക് കടുവയുമായി വനം വകുപ്പ് സംഘം പുറപ്പെട്ടു. കൊണ്ടോട്ടിയിൽ വച്ച് കടുവ  അനങ്ങുന്നില്ലെന്ന് മനസിലാക്കിയ വെറ്റിനറി ഡോക്ടർമാരുടെ സംഘം വിശദ പരിശോധന നടത്തിയപ്പോഴാണ് കടുവ ചത്തുവെന്ന്  ഉറപ്പിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories