Share this Article
കണ്ണൂരില്‍ എം.വി ജയരാജന്‍ എൽഡിഎഫ് സ്ഥാനാർത്ഥി; സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു; വടകരയിൽ കെ.കെ ശൈലജ, കാസർകോട് എം വി ബാലകൃഷ്ണൻ
വെബ് ടീം
posted on 17-02-2024
1 min read
MV JAYARAJAN LDF CANDIDTE FOR KANNUR LOKSABHA CONSTITUENCY

കണ്ണൂർ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെൻറ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം വി ജയരാജൻ  മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം  ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു.ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ജയരാജൻ മാറിയാൽ പകരം ചുമതല  ആർക്കെന്നതിൽ തീരുമാനം ആയിട്ടില്ല 

വടകരയിൽ കെ.കെ ശൈലജയും കാസർകോട് എം വി ബാലകൃഷ്ണനും  സ്ഥാനാർത്ഥിയാകും. 

അന്തിമ തീരുമാനം 21 നു നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടാകും.

അതേസമയം കൊല്ലത്ത് നടനും എംഎല്‍എയുമായ എം മുകേഷ് മത്സരിക്കാനാണ് ധാരണ. പത്തനംതിട്ടയില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ തോമസ് ഐസക്കും ആലപ്പുഴയില്‍ സിറ്റിംഗ് എംപിയായ എ എം ആരിഫുമാണ്  സാധ്യതാ പട്ടികയിലുണ്ട്. പാലക്കാട് എ വിജയരാഘവനും ആലത്തൂര്‍ കെ രാധാകൃഷ്ണനും മത്സരിക്കാനാണ് സാധ്യത. കോഴിക്കോട്ട് മുതിര്‍ന്ന നേതാവ് എളമരം കരീമും മത്സരിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories