നെടുങ്കണ്ടം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയെ ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം സ്വദേശി മുല്ലവേലിൽ ഷാജിയാണ് മരിച്ചത്. ആർഎസ്പി ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു.
വയറുവേദനയെ തുടർന്ന് പുലർച്ചെയാണ് ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശുചിമുറിയിൽ കയറി ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് വാതിൽ ബലമായി തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.