തിരുവനന്തപുരം: കൈവരിയിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ അണക്കെട്ടിന്റെ റിസർവോയറിലേക്ക് വീണ യുവാവിനെ രക്ഷിച്ചു. നെടുമങ്ങാട് വിതുര പേപ്പാറ അണക്കെട്ടിലാണ് സംഭവം. 36കാരനായ സുജിത്ത് എന്ന യുവാവിനെയാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) രക്ഷിച്ചത്.
ജീവനക്കാർ ഇട്ടുകൊടുത്ത ലൈഫ് ബോയിയിൽ പിടിച്ച് യുവാവ് കുറച്ചു സമയം നിന്നു. സേന എത്തി റോപ്പിന്റെയും നെറ്റിന്റെയും സഹായത്താൽ സുജിത്തിനെ കരയിലെത്തിച്ചു. രക്ഷാപ്രവർത്തനത്തിനായി അണക്കെട്ടിലേക്ക് ഇറങ്ങുമ്പോൾ എസ്.ടി.എഫ്. അംഗം ദിനുമോന് പൈപ്പിൽ ഉരഞ്ഞ് മുറിവ് പറ്റി.