കോഴിക്കോട് മുക്കത്ത് ക്വാറി മാഫിയയ്ക്കായി കുന്നിടിച്ചു നിരത്തല്‍.അമ്പതോളം കുടുംബങ്ങള്‍ ആശങ്കയിലാണ്. കുന്നിടിക്കല്‍ റോഡ് നിര്‍മ്മാണത്തിന്റെ മറവിലാണ്.
മലയിടിച്ച് നിരത്തല്‍ കിടപ്പാടം ഇല്ലാതാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.പ്രദേശത്തെ കുടിവെള്ള സ്രോതസുകളും നാശത്തിലാണ്.കുടിവെള്ളം മുട്ടുമെന്ന ആശങ്കയില്‍ കഴിയുകയാണ് പ്രദേശവാസികള്‍.
നാട്ടുകാരുടെയും കേരളവിഷൻ ന്യൂസിന്റെയും ഇടപെടലിലൂടെ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.