Share this Article
മലപ്പുറത്ത്​ പൊലീസ്​ കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണു മരിച്ചു
വെബ് ടീം
posted on 12-03-2024
1 min read
kerala/police-custody-death-in-malappuram-pandikkad

പാണ്ടിക്കാട്​: മലപ്പുറം പാണ്ടിക്കാട്​ പൊലീസ്​ കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു. പന്തല്ലൂർ കടമ്പോട്​ സ്വദേശി ആലുങ്ങൽ വീട്ടിൽ മൊയ്തീൻകുട്ടിയാണ്​ (40) മരിച്ചത്​. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ മൊയ്തീൻകുട്ടിയെ പാണ്ടിക്കാട്ടെയും പിന്നീട്​ പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. പൊലീസ്​ മർദനത്തിലാണ്​ മരണമെന്ന്​ ബന്ധുക്കൾ ആരോപിച്ചു.

തിങ്കളാഴ്ച പ്രദേശത്തെ പൂരത്തിനിടെയുണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീൻകുട്ടിയെയടക്കം ഏഴ്​ പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല്​ മണിയോടെ സ്റ്റേഷനിൽ ഹാജരായ മൊയ്തീൻകുട്ടി അഞ്ചുമണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories