കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തയാറെടുപ്പുകൾ പുരോഗമിക്കവേ ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍) സഞ്ജയ് കൗള്‍ ആണ് സസ്പെൻഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ( ഇ ആർ ഒ), ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ആകമാനം തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. രേഖകളുടെ പരിശോധന, ബൂത്തുകളിലെ ഒരുക്കങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും വിലയിരുത്തിവരികയാണ് നിലവില്‍.