Share this Article
തലച്ചോർ ഇളകിയ നിലയിൽ, തലയിലും നെഞ്ചിലും പരുക്ക്; രണ്ടരവയസ്സുകാരി മരിച്ചത് മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വെബ് ടീം
posted on 25-03-2024
1 min read
autopsy-report-says-that-the-child-died-due-to-beating

മലപ്പുറം: കാളികാവില്‍ രണ്ടരവയസ്സുകാരി മരിച്ചതു മർദനത്തെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും പരുക്കേറ്റിരുന്നു. ഇവയാണ് മരണത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. തലയിൽ രക്തം കട്ട പിടിച്ചതായും,തലച്ചോർ ഇളകിയതായും വാരിയെല്ല് പൊട്ടിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി എന്ന് പറഞ്ഞായിരുന്നു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

രണ്ടരവയസ്സുകാരിയുടെ മരണത്തിൽ അസ്വഭാവിക മരണത്തിന് കേസെടുക്കുകയും പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories