Share this Article
നടൻ മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്; റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ നിർദേശം, നിയമ വിരുദ്ധതയുണ്ടെങ്കിൽ ബി​ഗ് ബോസ് നിർത്തിവെപ്പിക്കാമെന്നും കോടതി
വെബ് ടീം
posted on 15-04-2024
1 min read
HC NOTICE TO MOHANLAL

കൊച്ചി: ബി​ഗ്ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. പ്രശ്‌നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.മോഹൻലാൽ അവതാരകനായി എത്തുന്ന ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്.  മോഹന്‍ലാലിനും ഡിസ്‌നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും കോടതി നോട്ടീസ് നൽകി.

ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് ആണ് ഹർജി നൽകിയത്. ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories