പ്രായം ഒരു സംഖ്യ മാത്രം എന്ന് കേട്ടിട്ടുള്ളത് ശരിയാണെന്ന് തോന്നുന്നത് ഈ മുത്തശ്ശിയെ പോലുള്ളവരെ കാണുമ്പോഴാണ്. ജീവിത സായന്തനത്തിലും ചുറുചുറുക്കോടെ ചുവടു വയ്ക്കുന്ന മുത്തശ്ശി ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം.
സാരിയും കയറ്റിക്കുത്തി പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന മുത്തശ്ശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്. കയ്യടികള്‍ക്കൊപ്പം ആരാണിതെന്ന ചോദ്യവും ഉയരുന്നു. എറണാകുളം പള്ളിക്കര സ്വദേശിയായ ലീലാമ്മ ജോണ്‍ ആണ് ഈ പുതിയ സോഷ്യല്‍ മീഡിയ താരം. ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെ ലീലാമ്മ വെറുതെ കളിച്ച ഡാന്‍സാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. സിനി ആര്‍ട്ടിസ്റ്റ് അവയ് സന്തോഷിന്റെ അമ്മയാണ് 67 വയസ്സുകാരിയായ ലീലാമ്മ ജോണ്‍. സന്തോഷ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ പതിനഞ്ച് ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.
വീഡിയോയില്‍ മാത്രമല്ല റിയല്‍ ലൈഫിലും അമ്മ സൂപ്പറാണെന്ന് പറയുകയാണ് മകന്‍ സന്തോഷ്. 'ഡാന്‍സ് പഠിച്ച ആളൊന്നുമല്ല അമ്മ, പക്ഷെ ഡാന്‍സ് ചെയ്യാന്‍ ഇഷ്ടമാണ്. ഞാനും അമ്മയും ചേര്‍ന്ന് മിക്കപ്പോഴും ഡാന്‍സ് കളിക്കാറുണ്ട്. കസിന്റെ വിവാഹചടങ്ങിന് പോയപ്പോള്‍ വെറുതെ ഒന്ന് കളിച്ചുനോക്കൂ എന്ന് പറഞ്ഞതാണ്, ഇതിത്ര ഹിറ്റായി പോകുമെന്ന് അറിഞ്ഞില്ല'
ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ 'വൈറലായ' കാര്യമൊന്നും അമ്മയ്ക്കറിയില്ല. ഡാന്‍സ് കണ്ട ആളുകള്‍ ഫോണ്‍ വിളിച്ചൊക്കെ സംസാരിക്കുമ്പോള്‍ വീഡിയോ കുറേപേര്‍ കണ്ടുവെന്ന് മാത്രം മനസ്സിലായിട്ടുണ്ട്. ഇതിപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ ഞെട്ടിയിരിക്കുകയാണ് അമ്മ. അമ്മയെ തിരക്കി ഒരുപാട് ഫോണ്‍കോളുകളും വരുന്നുണ്ട്. അതിനുള്ള മറുപടി പറയുന്ന തിരക്കിലാണിപ്പോള്‍. വീഡിയോ കണ്ട് അഭിനന്ദനം അറിയിച്ചവര്‍ക്കെല്ലാം സ്‌നേഹം..' സന്തോഷ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറലായ മുത്തശ്ശിയുടെ ഡാൻസ് ഇവിടെ ക്ലിക്ക് ചെയ്ത് കാണാം