Share this Article
Union Budget
എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം: മാർ ബോസ്‌കോ പുത്തൂർ രാജിവെച്ചു, ബിഷപ് പാംപ്ലാനിക്ക് ചുമതല
വെബ് ടീം
posted on 11-01-2025
1 min read
bosco puthoor

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പിന്റെ ചുമതല കൂടാതെയാണ് പുതിയ ചുമതല.

വത്തിക്കാനില്‍നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബോസ്‌കോ പൂത്തൂര്‍ ഒഴിഞ്ഞതില്‍ പ്രതിഷേധിച്ച വിശ്വാസികള്‍ ആഹ്ലാദ പ്രകടനം നടത്തുകയും പളളി മണി മുഴക്കുകയും ചെയ്തു.

പ്രായം കണക്കിലെടുത്താണ് ബിഷപ് ബോസ്‌കോ പുത്തൂര്‍ രാജിസന്നദ്ധത അറിയിച്ചത്. നേരത്തേയും മാര്‍ ബോസ്‌കോ പുത്തൂര്‍ സിനഡില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആവശ്യം സിനഡ് അംഗീകരിച്ചതായാണ് സൂചന. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories