എറണാകുളം പറവൂർ ചേന്ദമംഗലത്ത് അയൽവാസിയുടെ ആക്രമണത്തിന് ഇരയായ നാല് പേരും രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു.വേണു(കണ്ണന്‍), ഭാര്യ ഉഷ മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്.ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചും വെട്ടിയുമായിരുന്നു ആക്രമണം. മരുമകന്‍ ജിതിന്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലാണ്. ഇവരെ കൂടാതെ രണ്ടുകുട്ടികളും ആക്രമണ സമയം വീട്ടിലുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. കുട്ടികള്‍ക്ക് പരിക്കില്ല.
അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്.
അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽക്കാരനായ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
റിതുവിന്റെ പേരില്‍ തൃശ്ശൂരിലും എറണാകുളത്തുമായി മൂന്ന് കേസുകളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പ്രതി ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. രണ്ടുതവണ റിമാന്‍ഡിലായായിട്ടുണ്ട്.റൗഡി ലിസ്റ്റിലുമുണ്ടെന്നും എറണാകുളം റൂറല്‍ പോലീസ് മേധാവി വൈഭവ് സക്‌സേന അറിയിച്ചു. പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായും പോലീസിനെ സമീപിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞെങ്കിലും ആരും ഇതുവരെ പരാതി എഴുതി നല്‍കിയിട്ടില്ലെന്നാണ് എറണാകുളം റൂറല്‍ പോലീസ് മേധാവി വിശദീകരിച്ചത്.