Share this Article
Union Budget
ബസില്‍ നിന്നും പുറത്തേക്കിട്ട യാത്രക്കാരന്റെ കൈ വൈദ്യുതി തൂണില്‍ ഇടിച്ച് അറ്റു; രക്തം വാർന്ന് ദാരുണാന്ത്യം
വെബ് ടീം
posted on 31-01-2025
1 min read
passenger

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബസില്‍ നിന്നും ജനലിലൂടെ കൈ പുറത്തേക്കിട്ട യാത്രികന് ദാര‌ുണാന്ത്യം. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് മരിച്ചത്. വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രികന്‍റെ കൈ അറ്റുപോവുകയായിരുന്നു. രക്തം വാർന്നാണ് മരണം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി ബസ് ഒതുക്കിയപ്പോഴാണ് അപകടമുണ്ടായത്. വൈകീട്ട് നാലരയോടെയാണ് അപകടം. വിഴിഞ്ഞത്തു നിന്ന് പൂവ്വാറിലേക്ക് പോകുകയായിരുന്നു ബസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories