എറണാകുളം വടക്കന്‍ പറവൂരില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ വാണിയകാട് സ്വദേശി നിമ്മി ചാക്കോയെയാണ് (54) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീട്ടിനുള്ളിലെ സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറഞ്ഞു. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. ഇന്ന് ഉച്ചയോടെയാണ് മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.