മലപ്പുറം: വാണിയമ്പലം വൈക്കോലങ്ങാടിയിൽ മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി. സമീപമുണ്ടായിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കൂനാരി അബ്ദുൽ മജീദ് - സുഹ്റ എന്നിവരുടെ വീടിന്റെ മതിലും ഗേറ്റും തകർത്താണ് മിനിവാൻ ഇടിച്ചുകയറിയത്.
ഞായറാഴ്ച രാവിലെ 10നാണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഗേറ്റിന് മുന്നിലായി രണ്ടു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. വീടിന്റെ സിറ്റൗട്ടിൽ രണ്ടുകുട്ടികൾ ഫോൺ കണ്ടുകൊണ്ടിരിക്കുന്നു. ഇതിനിടെയാണ് പാഞ്ഞത്തിയ പിക്കപ്പ് വാൻ മതിലും ഗേറ്റും തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറിയത്. ഗേറ്റിനരികിൽ നിന്ന കുട്ടികൾ ഓടിമാറിയതിനാൽ വൻദുരന്തമാണ് ഒഴിവായത്.