കൊച്ചിയില്‍ ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരൻ്റെ പണം കവർന്ന എസ് ഐയ്ക്ക് സസ്പെൻഷൻ. ആലുവയിലെ ഗ്രേഡ് എസ് ഐ യു. സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. പണം മോഷ്ടിക്കുന്നത് ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞതോടെ എസ് ഐ കുടുങ്ങുകയായിരുന്നു. മുൻപും പല സാമ്പത്തിക ഇടപാടുകളിൽ അച്ചടക്കനടപടി നേരിട്ടയാളാണ് സലീം.ഈ മാസം 19 നാണ് അസം സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. പിന്നാലെ സലീം ഇയാളുടെ ബാഗിൽ നിന്ന് പണം കവരുകയായിരുന്നു.
മരിച്ചയാളുടെ ബാഗിൽ നിന്ന് 4000 രൂപയാണ് സലീം കവർന്നത്. ബാഗ് അടക്കമുള്ള വസ്തുക്കൾ ബന്ധുക്കൾക്ക് കൈമാറിയപ്പോൾ തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് എസ്ഐ ആണ് പണം കവർന്നതെന്ന് സ്ഥിരീകരിച്ചത്.