കാസർകോട് കുമ്പള ബംബ്രാണയിൽ കഞ്ചാവ് കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തിപരിക്കേൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ബംബ്രാണ സ്വദേശി അബ്ദുൽ ബാസിതാണ് ഉദ്യോഗസ്ഥരെ കുത്തിയത്. പ്രതിയെ പിടികൂടാൻ വീട്ടിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രജിത്ത്, രാജേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഉദ്യോഗസ്ഥരുടെ കഴുത്തിനും കൈക്കും പരുക്കേറ്റിട്ടുണ്ട്. പ്രതിയെ പിന്നീട് ബലം പ്രയോഗിച്ച് പിടികൂടി.