ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.സെക്രട്ടറിയേറ്റ് പിആര്‍ഡി ചേംബറില്‍ വെച്ചാണ് പ്രഖ്യാപനച്ചടങ്ങ്.
ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകുന്നേരം നാലു മണി മുതല്‍ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതാണ്.www.keralaresults.nic.in,www.prd.kerala.gov.in,www.result.kerala.gov.in www.examresults.kerala.gov.in www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും .കൂടാതെ SAPHALAM 2023,iExaMS - Kerala,PRD Live എന്നീ മൊബൈല്‍ ആപ്ലിക്കേഷനിലും പരീക്ഷാഫലം ലഭ്യമാകുന്നതാണ്.