Share this Article
സഖാവിനെ നേരിൽ കണ്ട് ജന്മദിനാശംസ നേരാൻ പിണറായി വിജയൻ വിഎസിന്റെ വീട്ടിലെത്തി; ആശംസ നേർന്ന് പ്രധാനമന്ത്രി
വെബ് ടീം
posted on 20-10-2023
1 min read
CM PINARAYI VIJAYAN VS ACHUDANATHAN HOUSE

തിരുവനന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ അറിയിച്ചു. തിരുവനന്തപുരത്തെ വിഎസിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. 

മറ്റൊരു പരിപാടിക്ക് പോകുന്നതിനിടെ വീട്ടിലേക്ക് വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉച്ചയ്ക്ക് ശേഷം അറിയിക്കുകയായിരുന്നുവെന്ന് വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. ക്ഷീണം മൂലം വി എസ് മയക്കത്തിലായിരുന്ന നേരത്താണ് മുഖ്യമന്ത്രി എത്തിയത്. 

ജന്മദിനാശംസ അറിയിച്ച് ഉടന്‍ തന്നെ മുഖ്യമന്ത്രി മടങ്ങിയതായും അരുണ്‍കുമാര്‍ പറഞ്ഞു.

വിഎസ്സിന്റെ ജീവിതം ഒരു സമരനൂറ്റാണ്ട് എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര മുന്നേറ്റത്തിൽ വിഎസ്സിന്റെ ജീവിതം അടയാളപ്പെടുത്തുന്നതാണ് പുസ്തകം. വി എസ്സിന് 100 തികയുന്ന ദിവസം തന്നെ പുസ്തകം പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു 

വിഎസ് അച്യുതാനന്ദന്റെ പിറന്നാളിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ദീര്‍ഘമായ ജന്മദിനാശംസ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ ഇട്ടിരുന്നു. 

വിഎസ്സിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാൾ ആശംസകൾ നേർന്നു .പതിറ്റാണ്ടുകളായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവാണ് വി എസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories