തിരുവനന്തപുരം: ആറ്റിങ്ങലിൽ ബഡ്‌സ് സ്‌കൂളിന്റെ ബസ് സ്വകാര്യ ബസിലിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിക്ക് നിസാരമായ പരിക്കുകളുണ്ടെന്നാണ് വിവരം.
വളവ് തിരിഞ്ഞു വന്ന ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ബഡ്‌സ് സ്കൂൾ ഡ്രൈവർ മുദാക്കൽ സ്വദേശി ദീപു, ടീച്ചർ പൊയ്കമുക്ക് സ്വദേശി സുനിത എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക:https://youtube.com/shorts/pMYz3ga7Vf4?feature=share