ട്രാമി ഉഷ്ണമേഖല കൊടുങ്കാറ്റില്‍ ഫിലിപ്പീന്‍സില്‍ വന്‍ നാശനഷ്ടം. മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും 81 മരണം. 34 പേരെ കാണാതായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യ വടക്കന്‍ ഫിലിപ്പീന്‍സിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് ചിലയിടങ്ങളില്‍ 24 മണിക്കൂറുകൊണ്ട് പെയ്തത്. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് ആശ് വീശി.