Share this Article
ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച,' സൂപ്പര്‍മൂണ്‍'; ഇന്ത്യയിലും ദൃശ്യമാകും
വെബ് ടീം
posted on 01-08-2023
1 min read
SUPER MOON

ന്യൂഡല്‍ഹി: വിസ്മയമൊരുക്കി ആകാശത്ത് ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച. ഈ മാസം രണ്ടുതവണ സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാകുമെന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് 30ന് ആണ് ഈ മാസത്തെ രണ്ടാമത്തെ സൂപ്പര്‍മൂണ്‍. ഇന്നത്തെ സൂപ്പര്‍മൂണ്‍ ഇന്ത്യയിലും ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചന്ദ്രന്‍ ഭൂമിയോട് അടുത്തു വരുന്ന സമയത്താണ് സൂപ്പര്‍മൂണ്‍ കാഴ്ചയുണ്ടാകുന്നത്. സാധാരണ കാണുന്നതില്‍ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ചന്ദ്രനുണ്ടാകും.  ഇന്ത്യയില്‍ ഇന്ന് രാത്രി 12 മണിക്ക് ശേഷമാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം ആരംഭിക്കുക. നാളെ പുലര്‍ച്ചെ 2.41 വരെ ഇത് നീണ്ടുനില്‍ക്കും. 

ആകാശം തെളിഞ്ഞ് നില്‍ക്കുന്ന അന്തരീക്ഷമാണെങ്കില്‍ അധിക വലിപ്പത്തില്‍ ചന്ദ്രനെ കാണാനുള്ള അവസരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്‍ക്കത്തയിലെ എംപി ബിര്‍ല പ്ലാനറ്റോറിയം മുന്‍ ഡയറക്ടര്‍ ദേബിപ്രോസാദ് ദുവാരി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories