Share this Article
ഇറാന്‍ - ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് U S പ്രസിഡന്റ് ജോ ബൈഡന്‍
Joe Biden

ഇറാന്റെ എണ്ണശാലകള്‍ക്ക് നേരേ ഇസ്രയേല്‍ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍.

  ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമത്തിന് പ്രതികാരം ചെയ്യുമെന്ന്  പ്രതീക്ഷിക്കുന്നില്ലെന്നും ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ എണ്ണ വില ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

ഇറാന്റെ എണ്ണ ശാലകളില്‍ ഇസ്രയേല്‍ ആക്രമണം നടത്താനുള്ള സാധ്യത ഉണ്ടോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആ വിഷയം ചര്‍ച്ച ചെയ്യുകയാണെന്നും സാധ്യത കുറവാണെന്നും ബൈഡന്‍ പറഞ്ഞു.

യുദ്ധം ചെയ്യണമെന്ന്  നമ്മള്‍  ഇസ്രയേലിനോട് ഒരിക്കലും പറയില്ല. ഇറാന്റെ എണ്ണ ശാലകളെ ഇസ്രയേല്‍ ആക്രമിക്കുന്നതിനോട് യോജിപ്പില്ല. ഇറാന്‍ ഇസ്രയേല്‍ യുദ്ധം തടയാനുള്ള എല്ലാം ശ്രമങ്ങളും നടത്തുമെന്നും ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇറാന്‍ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇസ്രയേല്‍ താക്കീത് നല്‍കി.

ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ളയുടെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ഇറാന്‍ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories