യുക്രൈന്‍ സന്ദര്‍ശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കിയുടെ ക്ഷണപ്രകാരമാണ് മോദി യുക്രൈനിലെത്തുന്നത്. യുക്രൈനു പുറമെ പോളണ്ടും സന്ദര്‍ശിക്കും.
യുക്രൈനിന്റെ ദേശീയ പതാകാ ദിനമായ ഓഗസ്റ്റ് 23 ന് പ്രധാനമന്ത്രി യുക്രൈനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനുമായി ഉഭയകക്ഷി ബന്ധം രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അവിടം സന്ദര്‍ശിക്കാനൊരുങ്ങുന്നത്.
1992 ലാണ് ഇന്ത്യയും യുക്രെയ്‌നും തമ്മില്‍ സൗഹൃദവും സഹകരണവും സംബന്ധിച്ച ഉടമ്പടി ഒപ്പുവച്ചത്. ഇത് ഇന്ത്യ-ഉക്രെയ്ന്‍ വ്യാപാര ബന്ധങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുകയുണ്ടായി. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ മണ്ണിലെത്തുന്നത് എന്നതിനാല്‍ തന്നെ മോദിയുടെ സന്ദര്‍ശത്തിന് വലിയ പ്രാധാന്യമുണ്ട്.
റഷ്യന്‍ സന്ദര്‍ശനത്തിനും പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷമാണ് ഈ സന്ദര്‍ശനം എന്നതും നയതന്ത്ര പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ജൂണില്‍ ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് മോദിയും സെലന്‍സ്‌കിയും അലസാനമായി കൂടിക്കാഴ്ച നടത്തിയത്.