തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ഉന്നയിച്ച സോളാർ ആരോപണത്തിന്മേൽ നിയമസഭയിൽ ഇന്ന് ചർച്ച. അടിയന്തര പ്രമേയ നോട്ടീസിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെയാണ് ചർച്ച. ഷാഫി പറമ്പിൽ കൊണ്ടുന്ന അടിയന്തിര പ്രമേയത്തിന്മേൽ ചർച്ച തുടങ്ങും.
അതേ സമയം, ആരോപണം സംബന്ധിച്ച് രേഖകളൊന്നും സർക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതു സംബന്ധിച്ച പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഏതായാലും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിൽ ചർച്ച ആകാമെന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചു. മുൻ മന്ത്രി ഗണേഷ് കുമാറിനെതിരേ സിബിഐ നടത്തിയ കണ്ടെത്തലുകളാകും ചർച്ചയുടെ കാതൽ.