സിപിഐഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും.രാവിലെ 10.30ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കും. ബിജെപി നേതാക്കൾ ഇന്നലെ വീട്ടിലെത്തിയാണ് മധു മുല്ലശ്ശേരിയെ ബിജെപിയിലേക്ക് ക്ഷണിച്ചത്.