Share this Article
കാലാവസ്ഥാ മുന്നറിയിപ്പ്: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
വെബ് ടീം
posted on 30-09-2024
1 min read
Heavy Rain Alert Issued for Nine Districts in Kerala: IMD Forecasts Intense Showers


കാലാവസ്ഥാ മുന്നറിയിപ്പ്:   കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോമോറിൻ തീരം മുതൽ റായൽസീമ വരെ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനത്താൽ മഴ ശക്തമാകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ.

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. എന്നാൽ, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories