ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. കാറിലെത്തിയ ആയുധധാരികള്‍ ചന്ദ്രശേഖറിൻ്റെ വാഹന വ്യൂഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ചന്ദ്രശേഖറിന് വെടിയേറ്റു. എന്നാൽ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഉത്തര്‍പ്രദേശിലെ സഹാരൻപൂരിൽ വച്ചാണ് വധശ്രമം ഉണ്ടായത്.