Share this Article
ഇത്തവണ കരണ്ട് ബില്ല് കുറയുമെന്ന് മന്ത്രി; കാരണം ഇതാണ്
വെബ് ടീം
posted on 08-06-2024
1 min read
This time the current bill will be reduced, said the Minister; This is the reason

ഇത്തവണ ഭീമമായ വൈദ്യുതി ബിൽ വരുമെന്ന് ഭയന്ന് ഇരിക്കുകയാണോ? എങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന നിരക്കിനേക്കാൾ കുറഞ്ഞ നിരക്ക് ബില്ലിൽ വന്നാൽ ഞെട്ടേണ്ട. ഇത്തവണ വൈദ്യുതി ബില്ലിൽ കുറവുണ്ടായിരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി തന്നെ പറഞ്ഞിരിക്കുകയാണ്.

ഉപയോക്താക്കളില്‍ നിന്ന് കെഎസ്ഇബി സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ നൽകുന്ന പലിശയാണ് വൈദ്യുതി നിരക്ക് കുറയാൻ കാരണം.വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മന്ത്രിയുടെ കുറിപ്പ് ചുവടെ സന്തോഷവാർത്ത!

കെ എസ് ഇ ബി ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കും. ഇത് കെ എസ് ഇ ബിയുടെ എല്ലാ ഉപഭോക്താക്കൾക്കും മെയ് - ജൂൺ - ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും.

Cash deposit Interest: നാം വൈദ്യുതി connection എടുക്കമ്പോള്‍ connected Load അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും Cash deposit അടക്കാറുണ്ട്. ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) ൽ പറഞ്ഞിരിക്കുന്ന പ്രകാരം, ഈ തുക ദ്വൈമാസ ബില്ലു നൽകപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ Bill ന്റെ മൂന്ന് ഇരട്ടിയാണ്. Monthly Bill ആണെങ്കില്‍ രണ്ടിരട്ടി. ഈ തുകയ്ക്ക് KSEBL ഓരോ സാമ്പത്തിക വര്‍ഷവും ആ വര്‍ഷം ഏപ്രിൽ ഒന്നാം തീയതി നിലനിന്ന ബാങ്ക് പലിശ നിരക്കിൽ നല്‍കുന്നുണ്ട്. (ഇത് മെയ് മാസം ആണ് ഡിമാന്റ് ചെയ്യുന്നത്). 2023-24 ൽ 6.75% ആണ് പലിശ നിരക്ക്. 

ഉദാഹരണം 

600 രൂപ യാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപ  കിട്ടും. ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലിൽ adjustment ആയി കാണിച്ച് കുറക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള തുകയായി ബില്ലിൽ കാണിക്കുകയുള്ളൂ. (കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കില്‍ എത്ര ദിവസം ആ ഡെപ്പോസിറ്റ് KSEB യുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories