തന്റെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക മൃഗദിനത്തിൽ, രാഹുൽ തന്റെ അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിക്ക് ഈ സ്നേഹസമ്മാനിച്ച നായക്കുട്ടി നൂറി ആയിരുന്നു അത്. സോണിയ ഗാന്ധിയുടെ തോളിലെ ഒരു കുട്ടയിൽ ഇരിക്കുന്ന നൂറിയുടെ ചിത്രമാണ് രാഹുൽ പങ്കുവച്ചിരിക്കുന്നത്.
ഗോവയിൽ നിന്ന് കൊണ്ടുവന്ന നായക്കുട്ടിയെ കഴിഞ്ഞ വർഷം ഓക്ടോബർ നാലിനാണ് രാഹുൽ സോണിയയ്ക്ക് സമ്മാനമായി നൽകിയത്. ഇതിൻ്റെ വീഡിയോ രാഹുൽ തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. മമ്മിക്ക് ഒരു ചെറിയ സമ്മാനം എന്ന് പറഞ്ഞ് ഒരു സർപ്രൈസ് ഗിഫ്റ്റ് ആണയിട്ടായിരുന്നു രാഹുൽ അന്ന് നായയെ സമ്മാനിച്ചത്. പെട്ടി തുറന്നപ്പോൾ പെട്ടിയിൽ ഒരു നായക്കുട്ടിയെ കണ്ട് സന്തോഷിക്കുന്ന സോണിയയുടെ മുഖവും വീഡിയോയിൽ കാണാം.
സ്നേഹത്തിന്റെ സന്ദേശം
“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു - നമ്മുടെ കുഞ്ഞ് നൂറി. അവൾ ഗോവയിൽ നിന്ന് നേരിട്ട് നമ്മുടെ കൈകളിലേക്ക് എത്തി. നിസ്വാർത്ഥമായ സ്നേഹവും നിഷ്കളങ്കമായ വിശ്വസ്തതയും - ഈ മനോഹരമായ മൃഗം നമ്മെ കൂടുതൽ പഠിപ്പിക്കുന്നു! എല്ലാ ജീവജാലങ്ങളോടും സ്നേഹം പങ്കിടാനും സംരക്ഷിക്കാനും നമുക്ക് പ്രതിജ്ഞ ചെയ്യാം.” എന്നായിരുന്നു അമ്മയും നൂറിയും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
നായയുടെ പേരിൽ വിവാദം
രാഹുൽ ഗാന്ധി ഈ നായയെ അമ്മ സോണിയാ ഗാന്ധിക്ക് സമ്മാനിച്ചപ്പോൾ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎയിലെ ഒരു നേതാവ് മുഹമ്മദ് ഫർഹാൻ നായയുടെ പേരിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. രാഹുൽ ഗാന്ധി മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കേസ്. നായയുടെ പേര് മാറ്റണമെന്നും മാപ്പ് പറയണമെന്നും രാഹുലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് ചെയ്തില്ലെന്നും എഐഎംഐഎം നേതാവ് ഫർഹാൻ ചൂണ്ടിക്കാട്ടിയിരുന്നു. നായയ്ക്ക് ”നൂറി’ എന്ന് പേരിട്ടത് അതേ പേരിലുള്ള മുസ്‌ലി പെൺകുട്ടികൾക്ക് അപമാനമാണ്. മുസ്‌ലിം സമുദായത്തോടും പെൺകുട്ടികളോടും ഗാന്ധി കുടുംബത്തിന്റെ ബഹുമാനത്തെ പ്രതികൂലമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനം’- എഐഎംഐഎം നേതാവ് പറഞ്ഞു
സോഷ്യൽ മീഡിയയിൽ നിന്നുള്ള പ്രതികരണം
സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വലിയ ശ്രദ്ധ നേടി. “അദ്ദേഹം മാനവികതയുള്ള നേതാവാണ്,” “നായയുടെ സന്തോഷം കാണുമ്പോൾ എന്റെ ഹൃദയം ഉരുകി,” തുടങ്ങിയ കമന്റുകൾ പോസ്റ്റിന് താഴെയുണ്ട്.
ലോക മൃഗദിനം
ഒക്ടോബർ 4-നാണ് ലോക മൃഗദിനം ആചരിക്കുന്നത്. 1925-ൽ ജർമ്മനിയിലെ ബെർലിനിൽ സൈനോളജിസ്റ്റ് ഹൈന്രിച്ച് സിമർമാൻ തുടങ്ങിവച്ച ഈ ദിനം, മൃഗങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സമർപ്പിച്ച ഒരു ആഗോള ദിനമായി മാറി.