Share this Article
എംഎം ലോറൻസിൻ്റെ മൃതദേഹം ഏറ്റെടുക്കാനുള്ള ആശയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
highcourt

അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം ഏറ്റെടുക്കാനുള്ള  മെഡിക്കൽ കോളേജിന്റെ  തീരുമാനത്തിനെതിരെ മകൾ ആശ ലോറൻസ്  നൽകിയ ഹർജിയിൽ  ഹൈക്കോടതി വിധി ഇന്ന് .

മൃതശരീരം  നിലവിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .കൃത്യമായ ബോധ്യത്തോടെയല്ലാ സമ്മതപത്രം   ഒപ്പിട്ടു നൽകിയതെന്ന് മറ്റൊരു മകൾ സുജാതയും കോടതിയെ അറിയിച്ചിരുന്നു.

എം.എം.ലോറൻസിന്റെ മൃതശരീരം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് തീരുമാനം നിയമപരമല്ലെന്നു  ചൂണ്ടികാട്ടി  മകൾ ആശ ലോറൻസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബഞ്ചാണ് വിധി പറയുക. 

മൃതശരീരം  മോർച്ചറിയിൽ സൂക്ഷിക്കെണമെന്ന ഇടക്കാല ഉത്തരവ് ഇന്ന് വരെ തുടരാൻ കോടതി പറഞ്ഞിരുന്നു.ലോറൻസിന്റെ മൃതശരീരം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടു കിട്ടണമെന്നാണ് മകൾ  ആശ ലോറൻസിന്റെ ഹർജിയിലെ ആവശ്യം.

അതേ സമയം ലോറൻസിന്റെ മൃതശരീരം മെഡിക്കൽ കോളേജിന് വിട്ടു നൽകാൻ നേരത്തെ രേഖാമൂലം സമമതം നൽകിയിരുന്ന മറ്റൊരു മകളായ സുജാത ,ഇക്കാര്യം ഹൈക്കോടതിയിൽ നിഷേധിച്ചിരുന്നു. മൃതദേഹത്തിനരികിലിരിക്കെ ബന്ധുക്കൾ പെട്ടെന്ന് ചില രേഖകളിൽ ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്ന്

സുജാത നിലപാട് വ്യക്തമാക്കി. കൃത്യമായ ബോധ്യത്തോടെയല്ലാ സമ്മതപത്രം താൻ  ഒപ്പിട്ടു നൽകിയത് ,കൂടാതെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ നടത്തിയ ഹിയറിങ് സുതാര്യമല്ലായെന്നും മതാചാര പ്രകാരം പിതാവിന്റെ മൃതശരീരം സംസ്കരിക്കാൻ വിട്ടു കിട്ടണമെന്നും സുജാതയും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആശ ലോറൻസിന്റെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് സഹോദരി സുജാതയുടെ മറുപടി സത്യവാങ്മൂലം. 

മെഡിക്കൽ കോളേജ് ഉപദേശക സമിതി മൂത്ത മകന്റെയും പാർട്ടിയുടെയും സ്വാധീനത്തിന് വഴങ്ങി  തീരുമാനമെടുത്തെന്നും സമിതിയ്ക്ക് മുന്നിൽ ഹാജരായ തനിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടുവെന്നുമാണ് , ലോറൻസിന്റെ മകൾ ആശാ ലോറൻസിന്റെ  ആരോപണം .

പള്ളിയിൽ തന്നെ സംസ്കരിക്കണമെന്ന് എം എം ലോറൻസ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മറ്റൊരു മകളായ  സുജാതയും  കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories