കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധനം ഏർപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. സര്‍ക്കാരിന് ഉചിതമായ ഇളവുകള്‍ നല്‍കാമെന്ന് ഡിവിഷന്‍ ബെഞ്ച്.രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ വെടിക്കെട്ട് നടത്താം. ഓരോ ആരാധനാലയങ്ങളുടെയും ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കാം.
സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ചാണ് ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.വെടിക്കെട്ട് സാമഗ്രികള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദേശം അസാധുവാക്കി.വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു