വടക്കന്‍ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ മരണം 100 കടന്നു. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബെയ്റ്റ് ലഹിയ പട്ടണത്തിലെ കെട്ടിടസമുച്ചയത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. സമീപമുള്ള നിരവധി വീടുകളും ആക്രമണത്തില്‍ തകര്‍ന്നു.
അതേസമയം ഗാസയില്‍ ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ശനിയാഴ്ച മാത്രം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 108 ആയതായാണ് റിപ്പോര്‍ട്ട്. നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേരെ നടന്ന ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.