Share this Article
വാരപ്പെട്ടിയിൽ വാഴകൾ വെട്ടി നശിപ്പിച്ചതിൽ നഷ്ടപരിഹാരമായി 3.5 ലക്ഷം രൂപ നൽകും
വെബ് ടീം
posted on 09-08-2023
1 min read
varappetty banana plantation destruction

തിരുവനന്തപുരം:  കോതമംഗലത്തിനടുത്ത് വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ ഒൻപത് മാസം പ്രായമായ കുലവാഴകൾ വെട്ടി നശിപ്പിച്ചതിൽ നഷ്ടപരിഹാരമായി 3.5 ലക്ഷം രൂപ നൽകും. വൈദ്യുതി മന്ത്രിയും കൃഷി മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം.ചിങ്ങം ഒന്നിന് തന്നെ കർഷകൻ തോമസിന് ധനസഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു 

വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒൻപത് മാസം പ്രായമായ 406 കുലവാഴകളാണ് നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ വാഴകൾ വെട്ടിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories