ഗൂഡല്ലൂർ: വൈദ്യുതി ലൈനിന് മുകളിലേക്ക് മരം തള്ളിയിട്ട കാട്ടു കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞു. പുളിയമ്പാറക്ക് സമീപം സ്വകാര്യ തോട്ടത്തിന് സമീപത്ത് വെച്ചാണ് ആനക്ക് ഷോക്കേറ്റതെന്ന് മുതുമല കടുവ സങ്കേതം ഡയറക്ടർ ടി. വെങ്കിടേഷ് അറിയിച്ചു.
രാവിലെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗൂഡല്ലൂർ ഡി.എഫ്.ഒ കൊമ്മു ഓംകാറിൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം വെറ്റിനറി സർജൻ ഡോ. രാജേഷ് കുമാർ പോസ്റ്റ്മോർട്ടം നടത്തി.