Share this Article
ബംഗ്ലാദേശില്‍ പ്രക്ഷോഭ കാലത്ത് മോഷ്ടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും തിരിച്ചേല്‍പിക്കണമെന്ന് പൊലീസ്
Protest

സര്‍ക്കാറിന്റെ പതനത്തിനിടയാക്കിയ വിദ്യാര്‍ഥി പ്രക്ഷോഭ കാലത്ത് മോഷ്ടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും തിരിച്ചേല്‍പിക്കണമെന്ന് ഉത്തരവിട്ട് ബംഗ്ലാദേശ് പൊലീസ്.

ഇന്ന് ആയുധങ്ങള്‍ തിരിച്ചേല്‍പിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.തോക്കുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള ഇടക്കാല സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പൊലീസ് സ്റ്റേഷനുകളില്‍നിന്നും ഓഫിസുകളില്‍നിന്നും മറ്റും കൊള്ളയടിച്ച വിവിധ തരത്തിലുള്ള 3872 ആയുധങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു ഇതിനു പുറമെ, 2,86,216 റൗണ്ട് ബുള്ളറ്റുകളും 22,201 കണ്ണീര്‍വാതക ഷെല്ലുകളും 2139 സ്റ്റണ്‍ ഗ്രനേഡുകളും  പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories