Share this Article
പന്നിയിറച്ചി കഴിക്കുംമുൻപ് ഇസ്ലാമിക പ്രാർഥന നടത്തി; ഇന്തോനേഷ്യയിൽ ടിക്ടോക് താരത്തിന് 2 വർഷം തടവ്
വെബ് ടീം
posted on 22-09-2023
1 min read
indonesia jails woman who recited Muslim prayer before trying pork on TikTok

ജക്കാർത്ത: പന്നിയിറച്ചി കഴിക്കുന്നതിനു മുൻപ്  ഇസ്ലാമിക  പ്രാർഥന ചൊല്ലുകയും അത് സമൂഹ മാധ്യമമായ ടിക്ടോക്കിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടു വർഷം തടവ് ശിക്ഷ.സോഷ്യൽ മീഡിയയിൽ  ലിന മുഖർജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിയ്ക്കെതിരെ  ഇന്തോനേഷ്യയിലെ മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തത്. ബാലി സന്ദർശനത്തിനിടെയാണ് യുവതി ഇസ‍്‍ലാമിക പ്രാർഥന ചൊല്ലിയതിനു ശേഷം പന്നിയിറച്ചി കഴിക്കുകയും അതിന്റെ വിഡിയോ ടിക്ടോക്കിൽ പങ്കുവയ്ക്കുകയും ചെയ്തത്.

ബോളിവുഡ് സിനിമകളോടുള്ള പ്രണയം കാരണം ലിന മുഖര്‍ജി എന്ന പേര് സ്വീകരിച്ചയാളാണ് ലിന ലുത്ഫിയാവതി. രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ഇവര്‍ മുസ്ലീം മതവിശ്വാസിയാണ്. പന്നിയിറച്ചി നിഷിദ്ധമായി കണക്കാക്കുന്നവരാണ് ഇസ്ലാം മതവിശ്വാസികള്‍.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വിവാദ വീഡിയോ ഇവര്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തത്.

സുമാത്ര ദ്വീപിലെ പാലേംബംഗ് ജില്ലാ കോടതിയാണ് മുപ്പത്തിമൂന്നുകാരിയായ ലിനയ്ക്കു ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിനും പ്രത്യേക മതവിശ്വാസം പിന്തുടരുന്ന ആളുകൾക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയെന്നാണ് കോടതി നിരീക്ഷിച്ചത്. രണ്ടു വർഷത്തെ തടവിനു പുറമേ 13,46,929 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.

വാർത്ത വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories