അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപും തമ്മിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടു കൂടിയാണ് വോട്ടിംഗ് ആരംഭിക്കുക. ബുധനാഴ്ച പുലര്‍ച്ചെയോടു കൂടി ആദ്യഫല സൂചനകള്‍ ലഭ്യമായി തുടങ്ങും.