തിരുവനന്തപുരം: ഏകവ്യക്തി നിയമത്തിനെതിരെ യുഡിഎഫ് നടത്താനിരിക്കുന്ന ബഹുസ്വരതാസംഗമത്തെ പ്രകീര്‍ത്തിച്ച് സിപിഎം. ബഹുസ്വരതാസംഗമം വര്‍ഗ്ഗീയതക്കെതിരായ പ്രതിരോധത്തിന്‍റെ ഭാഗമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. സിപിഎം പറയുന്നത് മാത്രമാണ് ഫാസിസത്തിനെതിരായ പ്രതിരോധമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളവിഷന്‍ ന്യൂസിന്‍റെ അഭിമുഖ പരിപാടിയായ ട്രൂകോളറില്‍ സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍മാസ്റ്റര്‍.
ഏകവ്യക്തി നിയമത്തിനെതിരെ സിപിഎം നടത്തുന്ന സമരങ്ങളെല്ലാം ഫാസിസത്തിനെതിരായ സമരമാണെന്നും എല്ലാ ജനാധിപത്യവിശ്വാസികളെയും അണിനിരത്തിക്കൊണ്ടായിരിക്കും പോരാട്ടമെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. കേരളവിഷന്‍ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.എസ്. ബനേഷിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഏക
വ്യക്തി നിയമം , മുസ്ലിംലീഗ്, സിപിഐ, മുതലപ്പൊഴി ദുരന്തം, വയനാട് സീറ്റ്, ലോക് സഭാതെരഞ്ഞെടുപ്പ്, തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചും എംവി ഗോവിന്ദന്‍മാസ്റ്റര്‍ പ്രതികരിച്ചു. ഈ അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം നാളെ രാത്രി 9മണിക്ക് കേരളവിഷന്‍ ന്യൂസിന്‍റെ ട്രൂകോളറില്‍ സംപ്രേഷണം ചെയ്യും.