തിരുവനന്തപുരം: വൈദ്യുതി തടസമുൾപ്പെടെയുള്ള പരാതികൾ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഉയരുന്നു. അതിനിടെ രാത്രിയിലെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി കെഎസ്ഇബി.
നിർദ്ദേശം
രാത്രി, വാഷിങ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം നമ്മളിൽ ചിലർക്കെങ്കിലുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ ശീലം ഒന്ന് മാറ്റുന്നത് നന്നായിരിക്കും. വാഷിങ് മെഷീൻ പകൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യം. പ്രിയപ്പെട്ട ഉപഭോക്താക്കൾ സഹകരിക്കുമല്ലോ.