Share this Article
അമേരിക്കയില്‍ കുടിയേറ്റ നിയമം കടുപ്പിക്കാന്‍ ഡോണാള്‍ഡ് ട്രംപ്
Trump

അമേരിക്കയില്‍ കുടിയേറ്റ നിയമം കടുപ്പിക്കാന്‍ ഡോണാള്‍ഡ് ട്രംപ്. ജന്മാവകാശ പൗരത്വം റദ്ദാക്കാനാണ് ട്രംപിന്റെ നീക്കം. ഇതര രാജ്യങ്ങളില്‍ നിന്ന് അമേരിക്കയില്‍ കുടിയേറുകയോ, നിയമപരമായോ എത്തി അവിടെ ജനിക്കുകയോ വഴി പൗരത്വം ലഭിച്ചവര്‍ക്ക് ട്രംപിന്റെ നീക്കം തിരിച്ചടിയാവും.മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കാതെ, അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം.

അമേരിക്കന്‍ ഭരണഘടനയിലെ വകുപ്പ് 14 പ്രകാരം ലഭിക്കുന്ന പരിരക്ഷ എടുത്തുകളയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. 150 വര്‍ഷത്തിലധകമായി അമേരിക്കയില്‍ കുടിയേറിയവര്‍ക്ക് ലഭിക്കുന്നതാണ് ഈ അവകാശം. ജന്മാവകാശ പൗരത്വം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് മാറണമെന്നുമാണ് ട്രംപിന്റെ നിലപാട്.

ജന്മാവകാശ പൗരത്വം റദ്ദാക്കിയാല്‍ ഇന്ത്യാക്കാര്‍ക്ക് അത് വന്‍ തിരിച്ചടിയാവും. നിലവില്‍ 50 ലക്ഷത്തോളം ഇന്ത്യാക്കാരാണ് അമേരിക്കയിലുള്ളത്. ഇതില്‍16 ലക്ഷം പേര്‍ അവിടെ ജനിച്ച് ജന്മാവകാശ പൗരത്വം ലഭിച്ചവരാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories