സ്‌കൂട്ടറിന്റെ മുൻഭാഗത്ത് ചുരുണ്ടുകൂടിയ ഒരു പാമ്പാണിപ്പോള്‍ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.പുറത്തേക്ക് പോകാന്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ എടുത്തപ്പോഴാണ് ഒളിച്ചുകയറിക്കൂടിയ പാമ്പിന്റെ വാല്‍ സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് പുറത്തേക്ക് നീണ്ടുകിടക്കുന്ന ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ പാമ്പുപിടിത്തക്കാരനെ വിളിച്ചു. സ്‌കൂട്ടറിന്റെ മുന്‍ഭാഗം തുറന്നു നോക്കിയപ്പോള്‍ സുഖമായി ചൂടുപറ്റി ചുരുണ്ടു ഇരിക്കുകയാണ് മൂർഖൻ.
സ്കൂട്ടറിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജോബിന്‍ കെ മാണി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. 'കള്ളൻ പൈസ ചിലവ് ഇല്ലാതെ ഉലകം ചുറ്റിക്കാണാൻ ഇറങ്ങിയിരിക്കുവാ'-എന്നായിരുന്നു ഒരാൾ വിഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്‌തത്. സ്‌കൂട്ടറിന്റെ മുന്‍ഫെയറിങ്ങിന്റെ അടിയിലൂടെയാകാം പാമ്പ് ഉള്ളില്‍ കയറിയതെന്നാണ് കരുതുന്നത്.