റഷ്യയിലെ ആരാധനാലയങ്ങളിലുണ്ടായ വെടിവെയ്പ്പില്‍ പൊലീസുകാരടക്കം 15 പേര്‍ മരിച്ചു. ഡര്‍ബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തില്‍ 25 ഓളം പേര്‍ക്ക് പരിക്ക്. അഞ്ച് അക്രമികളെ കൊലപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ടായിരുന്നു രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്കും രണ്ട് ജൂത ആരാധനാലയങ്ങള്‍ക്കും ഒരു പൊലീസ് പോസ്റ്റിനും നേരെ ആക്രമണം ഉണ്ടായത്. സായാഹ്ന പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികള്‍ക്ക് നേരെ കറുത്ത വസ്ത്രധാരികളായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ ആരാധാനാലയങ്ങളിലേക്ക് എത്തിയവര്‍ക്ക് പുറമെ പൊലീസ് ഉദ്യോഗസ്ഥര്‍, ഒരു വൈദ്യകന്‍ എന്നിവരും കൊല്ലപ്പെട്ടു. അതേസമയം പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് ആക്രമികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം കാറില്‍ കയറി രക്ഷപ്പെട്ട അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
വെടിവെയ്പ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ പടര്‍ന്നുപിടിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 2007ലും 2017ലും ആക്രമണം നടന്നിട്ടുള്ള പ്രദേശങ്ങള്‍ ആയതിനാല്‍ ഭീകരാക്രമണ സാധ്യതകളും അധികൃതര്‍ തള്ളിക്കളയുന്നില്ല.
മോസ്‌കോയില്‍ 134 പേരുടെ ജീവനെടുത്ത ഐഎസ് ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് കരകയറുന്നതിന് മുമ്പാണ് റഷ്യയെ നടുക്കി മറ്റോാരു ആക്രമണം ഉണ്ടായിരിക്കുന്നത്.